24 മണിക്കൂര്‍ ഒരു തുള്ളി മദ്യം പോലും കിട്ടില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും പ്രാദേശിക അവധിയും
Wednesday 18 February 2026 12:15 AM IST
തിരുവനന്തപുരം: 24 മണിക്കൂര്‍ നേരത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനവും പ്രാദേശിക അവധിയും പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ നൂറ് വാര്‍ഡുകളിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലുമാണ് ഉത്തരവ് ബാധകമാകുക.
മാര്‍ച്ച് രണ്ടാം തീയതി (തിങ്കളാഴ്ച) മുതല്‍ മാര്‍ച്ച് മൂന്നാം തീയതി (ചൊവ്വാഴ്ച) വൈകുന്നേരം ആറ് മണി വരെയാണ് മദ്യ വില്‍പ്പന നിരോധിച്ചിട്ടുള്ളത്.
അതോടപ്പം പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.