എസ്.എസ്.എ ഫണ്ട്: വാദംകേൾക്കൽ 26ലേക്ക് മാറ്റി

Wednesday 18 February 2026 12:18 AM IST

ന്യൂഡൽഹി : സർവശിക്ഷാ അഭിയാൻ (എസ്.എസ്.എ) പദ്ധതിയുടെ വിഹിതമായ 969 കോടി കേന്ദ്രസർക്കാ‌ർ കൈമാറുന്നില്ലെന്ന കേരളത്തിന്റെ സത്യവാങ്മൂലം ഫെബ്രുവരി 26ന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. സമയക്കുറവ് കാരണമാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോ‌ർജ് മസീഹ് എന്നിവരുടെ നടപടി. കേരളത്തിലെ സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ 2700ൽപ്പരം സ്‌പെഷ്യൽ എജ്യുക്കേറ്റ‌‌മാരുടെ സ്ഥിരംനിയമനവുമായി ബന്ധപ്പെട്ട് കോടതിക്കു മുന്നിലുള്ള ഹ‌ർജികളിലാണ് സംസ്ഥാന സ‌ർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്.