കെ.സോമപ്രസാദിന് ബി.രാഘവൻ പുരസ്കാരം

Wednesday 18 February 2026 12:25 AM IST

കൊട്ടാരക്കര: മുൻ എം.എൽ.എ ബി.രാഘവന്റെ ഓർമ്മയ്ക്കായി കോട്ടാത്തല പണയിൽ മലയാള ലൈബ്രറി ഏർപ്പെടുത്തിയ ബി.രാഘവൻ പുരസ്കാരം മുൻ എം.പി കെ.സോമപ്രസാദിന്. തൊഴിലാളി മേഖലയിലെ സമഗ്ര സംഭാവനകളെ മുൻനിറുത്തിയാണ് പുരസ്കാരം. 22ന് രാവിലെ 10ന് പുത്തൂർ സായന്തനം വയോജന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ലൈബ്രറി പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ ബി.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു, സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ അറിയിച്ചു. നിലവിൽ വയോജന കമ്മിഷൻ ചെയർപേഴ്സണും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് കെ.സോമപ്രസാദ്.