ദേശീയപാതയോരത്ത് കൈയേറ്റം

Wednesday 18 February 2026 12:26 AM IST

കൊട്ടാരക്കര: കൊട്ടാരക്കര ഇന്ത്യൻ ബാങ്കിന് സമീപത്ത് കൊല്ലം-തിരുമംഗലം ദേശീയപാതയോരം വ്യക്തി കൈയേറിയെന്ന് പരാതി. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് ദേശീയപാതയിലേക്ക് രണ്ടര മീറ്റർ വീതിയിൽ കൈയേറ്റം നടത്തിയത്. 50 മീറ്റർ ദൂരത്തിൽ പുതിയ ഓട നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തു. ടാറിംഗിനോട് ചേരുന്നവിധം ബാക്കി ഭാഗത്തുകൂടി കോൺക്രീറ്റ് ജോലികൾ തുടങ്ങിയപ്പോഴാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. തുടർന്ന് നഗരസഭ അധികൃതരെത്തി. വാഹനം കയറാൻവേണ്ടി ദേശീയ പാത അതോറിട്ടിയിൽ നിന്നു ലഭിച്ച അനുമതിയുടെ മറവിലാണ് ബാക്കി ഭാഗം കൂടി കൈയേറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർ നടപടികളുണ്ടാകും. പ്രതിഷേധത്തിന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, അരുൺ കാടാംകുളം, പ്രസാദ് പള്ളിക്കൽ എന്നിവർ നേതൃത്വം നൽകി.