എൻ.എസ്.എസ് സംസ്ഥാന കലോത്സവം തൃശൂരിൽ
Wednesday 18 February 2026 12:26 AM IST
തൃശൂർ: നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവം 'നിസരി " 20, 21, 22 തീയതികളിൽ തൃശൂരിൽ നടത്തുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകൾ, ഐ.എച്ച്.ആർ.ഡി, ടെക്‌നിക്കൽ സെൽ, ആരോഗ്യ സർവകലാശാല, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ 24ഓളം വിഭാഗങ്ങളിൽ നിന്നായി എണ്ണായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. നല്ല സമൂഹം കെട്ടിപ്പടുക്കാൻ നല്ല യുവത എന്ന ആശയത്തിലൂന്നിയാണ് കലാമേള. 20ന് രാവിലെ പത്തിന് ടൗൺ ഹാളിൽ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പത്തോളം വേദികളിലായാണ് മത്സരം. കലോത്സവത്തിലെ ഓവറാൾ ജേതാക്കൾക്ക് യശഃശരീരനായ മുൻ എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ.അൻസാറിന്റെ പേരിലുള്ള എവർ റോളിംഗ് ട്രോഫി നൽകും.