മൈക്രോഗ്രീൻ ഫാമിംഗ് പരിശീലനം

Wednesday 18 February 2026 12:33 AM IST

ചാത്തന്നൂർ:ചാത്തന്നൂർ ചെട്ടിക്കുടി കൊച്ചുരാമൻ കോൺട്രാക്ടർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മൈക്രോഗ്രീൻ ഫാർമിംഗിൽ പരിശീലനം സംഘടിപ്പിച്ചു. ട്രസ്റ്റ്‌ ചെയർമാൻ ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എസ്. പുഷ്പാസനൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ പബ്ലിക് ലൈബ്രറി ഹാളിൽ കാർഷിക സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. സരോജ്‌കുമാർ ക്ലാസ് നയിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സുധീർ സോമരാജ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുനീഷ്‌ കുമാർ നന്ദിയും പറഞ്ഞു. . ബാലസുന്ദരം, മീനാ സോമരാജ്, കെ. ജയഘോഷ് പട്ടേൽ, ആർ. അജിതകുമാരി, ബി.എസ്. രാജു, സുനി സന്തോഷ്‌, രജിത, ബീന സോമരാജ്, വാലന്റീന, കിഷോർ, സുജന എന്നിവർ സംസാരിച്ചു.