ക്യാൻസർ നിർണയ ക്യാമ്പ്
Wednesday 18 February 2026 12:34 AM IST
അഞ്ചൽ: തിരുവനന്തപുരം ആർ.സി.സി, കൊല്ലം റീജണൽ കാൻസർ കെയർ സെന്റിന്റെ സഹകരണത്തോടെ അഗസ്ത്യക്കോട് അഗസ്ത്യ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും ബോധവത്കരണവും നടത്തുന്നു. 21 ന് രാവിലെ 8ന് അഗസ്ത്യക്കോട് പാറവിള ഓൾഡ് ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന പരിപാടി അഞ്ചൽ എസ്.എച്ച്.ഒ ജി .ഹരീഷ് ഉദ്ഘാടനം ചെയ്യും. സ്വാശ്രയസംഘം പ്രസിഡന്റ് എം. സോമരാജൻ അദ്ധ്യക്ഷത വഹിക്കും. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജിമോൾ, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ഷിജു, ഗ്രാമ പഞ്ചാത്തംഗങ്ങളായ പി.എസ്. ജയന്തി, വി. ആനന്ദി, സുജി, സംഘം സെക്രട്ടറി പി.ജി ബിനോയി, വൈസ് പ്രസിഡന്റ് ആർ.ഗിരീഷ് കുമാർ എന്നിവർ സംസാരിക്കും. ഫോൺ: 9495239967