തങ്ങൾകുഞ്ഞ് മുസലിയാൽ സ്മാരക സമഗ്ര സംഭാവന അവാർഡ് സമർപ്പണം
കൊല്ലം: വ്യവസായ പ്രമുഖനും ടി.കെ.എം ട്രസ്റ്റ് സ്ഥാപകനുമായ തങ്ങൾ കുഞ്ഞ് മുസലിയാരുടെ സ്മരണാർത്ഥം സമഗ്ര സംഭാവന അവാർഡുകൾ പ്രമുഖ ഗാനരചയിതാവും കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്കും ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവനും ടി.കെ.എം കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഡോ. ടി.കെ. ഷഹാൽ ഹസൻ മുസലിയാർ, ടി.കെ.എം കോളേജ് ട്രസ്റ്റ് ട്രഷറർ ജനാബ് ടി.കെ. ജലാലുദ്ദീൻ മുസലിയാർ എന്നിവർ കൈമാറി.
കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ടി.കെ.എം ട്രസ്റ്റ് അംഗം ജമാലുദ്ദീൻ മുസലിയാർ,എക്സിക്യുട്ടിവ് ഡയറക്‌ടർ ഡോ.എസ്. അയൂബ്, ടി.കെ.എം എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.എ. സാദിഖ്, ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പ ഡോ. ഗൗരി മോഹൻ, ഖൈസ് മുസലിയാർ തുടങ്ങിയവർ പങ്കെടുത്തു. ഡോ. ടി.കെ. ഷഹാൽ ഹസൻ മുസലിയാരും ജനാബ് ടി.കെ. ജലാലുദ്ദീൻ മുസലിയാരും ചേർന്ന് ടി.കെ.എം ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.