കോൺഗ്രസ് നിലനിൽക്കണം:പ്രേംകുമാർ
Wednesday 18 February 2026 12:44 AM IST
കോട്ടയം: ഇന്ത്യയിൽ കോൺഗ്രസ് നിലനിന്ന് കാണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് നടൻ പ്രേം കുമാർ പറഞ്ഞു. കോട്ടയത്ത് കെ.പി.സി.സി സാംസ്കാര സാഹിതി ഉത്സവ് 2026ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കെതിരെ കോൺഗ്രസും ഇടതുപക്ഷവും യോജിച്ച പോരാട്ടമാണ് നടത്തേണ്ടത്. മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസല്ലാതെ രാഷ്ട്രീയ ബദൽ രാജ്യത്തില്ല. ഫാസിസം ഏറ്റവും ഭയപ്പെടുന്നത് കലാകാരന്റെ മൂർച്ഛയുള്ള വാക്കുകളേയാണ്. അതുകൊണ്ടാണ് കലാകാരനെ ഉൻമൂലനം ചെയ്യാൻ പോലും തയ്യാറാകുന്നത്. നെഹ്‌റുവിന്റെ ആശയങ്ങളും ദീർഘവീക്ഷണങ്ങളും രാജ്യത്തിന്റെ വളർച്ചയ്ക്ക് നിസ്തുല പങ്കുവഹിച്ചുവെന്നും പ്രേംകുമാർ പറഞ്ഞു.