കവർച്ചാകേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Wednesday 18 February 2026 2:56 AM IST

മതിലകം: കവർച്ചാകേസിൽ ഒളിവിലായിരുന്ന പ്രതിയെ ജാമ്യമില്ലാ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്തു. പാപ്പിനിവട്ടം മതിൽമൂല പുന്നച്ചാലിൽ വീട്ടിൽ ജിഷ്ണു (26) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. മതിൽമൂലയിൽ താമസിക്കുന്ന വൃദ്ധരായ ദമ്പതികളുടെ വീട്ടിലേക്ക് കയറി ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണങ്ങൾ കവരാൻ ശ്രമിച്ച കേസിൽ അറസ്റ്റിലാകുകയും കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2021 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. മതിലകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിമോദ്, എസ്.ഐ അജയ് എസ്.മേനോൻ, ജി.എസ്.സി.പി.ഒമാരായ ഷനിൽ, ബിനിൽ, മിധുൻ, റിസ്വാൻ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.