കർഷകർക്കായി ബോധവത്കരണ ക്ലാസ് നടത്തി
Wednesday 18 February 2026 3:23 AM IST
കാളികാവ് : കർഷകർക്കായി സഹകരണ സാക്ഷരതാ കാമ്പെയിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നബാർഡിന്റെ സഹായത്തോടെ വെജിറ്റബിൾ ഫുഡ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കാളികാവ് സ്വാശ്രയ കർഷക സമിതിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വാഴകൃഷിയെ കുറിച്ചുളള പരിശീലന ക്ലാസ് കർഷകർക്ക് ഏറെ പ്രയോജനകരമായി. കർഷക സമിതി പ്രസിഡന്റ് ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. വി.എഫ്. പി.സി.കെ ഡപ്യൂട്ടി മാനേജർമാരായ എം.കെ. നസീമ, മഞ്ജുഷ തോമസ് എന്നിവർ ക്ലാസെടുത്തു. കർഷക സമിതി ട്രഷറർ ഷറഫുദീൻ നന്ദി പറഞ്ഞു.