കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണ പ്രവൃത്തികൾ സാങ്കേതിക വിദഗ്ദ്ധ സമിതി ടീം പരിശോധിച്ചു 

Wednesday 18 February 2026 3:24 AM IST

പരപ്പനങ്ങാടി : 13.15 കോടി രൂപ വകയിരുത്തി പുനരുദ്ധാരണം നടത്തുന്ന കടലുണ്ടിക്കടവ് പാലം പ്രവൃത്തികൾ മദ്രാസ് ഐ.ഐ.ടി സാങ്കേതിക വിദഗ്ദ്ധരുടേയും കെ.എച്ച്.ആർ. ഐ സാങ്കേതിക വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ സ്ഥലത്ത് താമസിച്ച് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടി ആരംഭിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ യുടെ നേതൃത്വത്തിൽ വിദഗ്ദ്ധ ടീം അംഗങ്ങൾ പുതരുദ്ധാരണ പ്രവർത്തനങ്ങളുടെ ഘട്ടങ്ങൾ ചോദിച്ചറിഞ്ഞു. വിദഗ്ദ്ധ ടീം നൽകുന്ന റിപ്പോർട്ടിനനുസരിച്ചാണ് പാലത്തിന്റെ പുനരുദ്ധാരണം നിർവ്വഹണ ചുമതലയുള്ള പൊതുമരാമത്ത് പാലങ്ങൾ വിഭാഗം നടത്തുക.