വിവാഹത്തിൽ പങ്കെടുത്തവർക്ക് സമ്മാനമായി സ്വർണക്കട്ടി; വെെറലായി ദൃശ്യങ്ങൾ, ഒടുവിൽ വമ്പൻ ട്വിസ്റ്റ്
റിയാദ്: ദിനംപ്രതി സ്വർണവില കുതിച്ചുയരുകയാണ്. ഇതിനിടെ സൗദിയിൽ നിന്നുള്ള ഒരു വിവാഹ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു പെട്ടിനിറയെ 24 കാരറ്റ് സ്വർണ ബിസ്ക്കറ്റെന്ന് തോന്നിക്കുന്ന വസ്തുകെെമാറുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത് ആരുടെ വിവാഹച്ചടങ്ങാണെന്ന് വ്യക്തമല്ല.
GM ☕️ A Saudi wedding just went viral for gifting 24-carat gold biscuits to guests. Grind like your bloodline is watching. Wealth isn’t luck! it’s built. Wishing my community focus, discipline, and unstoppable growth. pic.twitter.com/ZWPuiQGvUH
— Lucky (@LLuciano_BTC) February 12, 2026
ഒരു കൂട്ടം പുരുഷന്മാർ ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു യുവാവ് പെട്ടി നിറയെ സ്വർണ ബിസ്‌ക്കറ്റുമായി പോകുന്നതും എല്ലാവരും അതിൽ നിന്ന് ഒരണ്ണം വീതം എടുക്കുന്നതും വീഡിയോയിൽ കാണാം. വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായാണ് സ്വർണ ബിസ്ക്കറ്റ് നൽകുന്നതെന്നാണ് ചില വീഡിയോകളിൽ അവകാശപ്പെടുന്നത്. വീഡിയോ പ്രചരിച്ചതോടെ ഇത് സ്വർണമാണോ എന്ന തരത്തിൽ ചിലർ സംശയവും പ്രകടിപ്പിച്ചു. ശരിക്കും ഇത് സ്വർണമല്ലെന്നും സ്വർണ ഫോയിലിൽ പൊതിഞ്ഞ ചോക്ലേറ്റാണെന്നുമാണ് കൂടുതൽപേരും അഭിപ്രായപ്പെടുന്നത്.
— THE MAN (@M_A_N_23) February 11, 2026