ജില്ലാ പഞ്ചായത്ത് വികസന സെമിനാർ

Wednesday 18 February 2026 5:19 PM IST

കാക്കനാട് : എറണാകുളം ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. 2026 - 27 വർഷത്തെ കരട് പദ്ധതിരേഖ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷ ആശാസനൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ.മുക്താർ, ശ്രീദേവി മധു, റസിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എ.ഷഫീക്ക്, ഫിനാൻസ് ഓഫീസർ പി.ഹനീഷ്, ജില്ലാ പഞ്ചായത്തംഗം ടി.എസ്.സുമയ്യ തുടങ്ങിയവർ പങ്കെടുത്തു.