അഗ്രി നെക്സ്റ്റ് സമ്മിറ്റ് നാളെ
Thursday 19 February 2026 1:40 AM IST
കൊച്ചി: കൃഷിവകുപ്പിന്റെ കേര പദ്ധതിയുടെ ഭാഗമായുള്ള അഗ്രി നെക്സ്റ്റ് സമ്മിറ്റ് നാളെ കൊച്ചി ഡിജിറ്റൽ ഹബ്ബിൽ നടക്കും. കാർഷിക മേഖലയെ ആധുനികവത്കരിക്കാനുള്ള നൂതന പദ്ധതികൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ രൂപം നൽകും. കർഷകർക്ക് പുറമെ കാർഷികോത്പാദന കമ്പനികൾ, കാർഷിക സ്റ്റാർട്ടപ്പുകൾ, സംരംഭകർ, സർക്കാർ ഏജൻസികൾ എന്നിവ പങ്കെടുക്കുന്ന ചർച്ചകൾ ഉണ്ടാകും. കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ എന്നിവരടക്കം ആയിരത്തോളം പേർ സമ്മിറ്റിൽ പങ്കെടുക്കും. അമ്പതിലധികം ധാരണാപത്രങ്ങളും സാങ്കേതിക വിദ്യ കൈമാറ്റ കരാറുകളും സമ്മിറ്റിൽ ഒപ്പുവയ്ക്കുമെന്ന് കേര പ്രോജക്ട് ഡയറക്ടർ അറിയിച്ചു. രജിസ്ട്രേഷന്: agrinextsummit.startupmission.in.