നിവേദനം നൽകി
Thursday 19 February 2026 12:31 AM IST
മലപ്പുറം : സഹകരണ പെൻഷൻകാർക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷാമബത്ത നിറുത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും സഹകരണ പെൻഷൻ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. പി. മോയിൻ, ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത്, മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം പേരയിൽ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറത്തു ചേർന്ന സംവാദ സംഗമത്തിൽ വച്ച് പ്രതിപക്ഷനേതാവ് വി.ഡി .സതീശന് നിവേദനം നൽകി. പി. ഉബൈദുള്ള എം.എൽ.എ, പി. അബ്ദുൽഹമീദ് എം.എൽ.എ., മലപ്പുറം യു.ഡി.എഫ് ചെയർമാൻ വി. എസ്.ജോയ് എന്നിവർ പങ്കെടുത്തു.