കിഴുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി എംടി മുഹമ്മദലി ഹാജി അനുസ്മരണം നടത്തി  

Thursday 19 February 2026 12:44 AM IST
മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സലിം മുക്കോളി സ്വാഗതവും നിഷാദ്.വി നന്ദിയും രേഖപ്പെടുത്തി

കൊണ്ടോട്ടി: മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാട്ടത്തൊടി മുഹമ്മദലി ഹാജി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി എം.കെ. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഫാസിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.സി.എ ഷുക്കൂർ, സി.പി.എം പ്രതിനിധി കെ.സി. അബ്ദു, ഡിസിസി മെമ്പർ എൻ. കൃഷ്ണൻ നമ്പൂതിരി, വെൽഫെയർ പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. അഹമ്മദ് കുട്ടി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പി.രാമകൃഷ്ണൻ, എംഇ. റഹ്മത്തുള്ള, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ജലീൽ എടക്കര, വി. നിസാമുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. അനുശോചന മൗനജാഥക്ക് എം.കെ.ഫാസിൽ, അലി കാരങ്ങാട്, പിടി.മുഹമ്മദ് അലി, പാലശ്ശേരി അബ്ദുറഹ്മാൻ, പി.ഉസ്മാൻ,​ എം.കെ അബ്ദുറഹ്മാൻ, കൊന്നാലത്ത് മുഹമ്മദ്, കെകെ.അഹമ്മദ് കുട്ടി, എംകെ. ദിൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി