സത്കർമ പുരസ്കാരം ഫാ. ഡേവിഡ് ചിറമേലിന്
Thursday 19 February 2026 12:37 AM IST
കൊല്ലം: കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ സത്കർമയുടെ 2026ലെ പുരസ്കാരം ഫാ. ഡേവിഡ് ചിറമേലിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് നാളെ വൈകിട്ട് 3.30ന് കൊല്ലം ലയൺസ് ഹാളിൽ മേയർ എ.കെ.ഹഫീസ് നൽകും. ചടങ്ങിൽ സത്കർമ പ്രസിഡന്റ് എൻ.മുരുകേശൻ അദ്ധ്യക്ഷത വഹിക്കും. കളക്ടർ എൻ.ദേവീദാസ് മുഖ്യാതിഥിയാവും. ജില്ലയിൽ ഉന്നത വിജയം നേടിയ രണ്ടു കോളേജ് വിദ്യാർത്ഥികൾക്കും രണ്ടു ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും 10,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. കൊല്ലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് 10,000 രൂപയുടെ മരുന്നും ചടങ്ങിൽ വിതരണം ചെയ്യും.