യോഗം ചേർന്നു

Thursday 19 February 2026 1:20 AM IST
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോയമ്പത്തൂർ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം.

കോയമ്പത്തൂർ: കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കോയമ്പത്തൂർ കളക്ടറേറ്റിൽ യോഗം ചേർന്നു. അന്തർ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കുന്നതിനും ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണ ക്യാമറകൾ ഏർപ്പെടുത്തുന്നതിനും അതിർത്തി വന മേഖലകൾ കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിനും അനധികൃതമായ പണം, മദ്യം, മറ്റു ലഹരിമരുന്നുകൾ, ആയുധങ്ങൾ എന്നിവയുടെ കടത്ത് തടയുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ കളക്ടർമാർ, പൊലീസ് മേധാവിമാർ, ഫോറസ്റ്റ് ഓഫീസർമാർ പങ്കെടുത്തു.