സെമിനാർ നടത്തി

Thursday 19 February 2026 1:22 AM IST
എം.ഇ.എസ് കല്ലടി കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പുതുച്ചേരി സര്‍വകലാശാല അസോ.് പ്രൊഫസര്‍ ഡോ. ഐശ്വര്യ എസ്.ബാബു ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'സാഹിത്യത്തിലെ പ്രതിരോധത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സെമിനാർ നടത്തി. പുതുച്ചേരി സർവകലാശാല അസോസിയേറ്റ് പ്രൊഫ. ഡോ. ഐശ്വര്യ എസ്.ബാബു ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി എ.സജ്ന അദ്ധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി.എം.ജാസ്മിൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ടി.കെ.ജലീൽ, കോഓർഡിനേറ്റർ ഡോ. പി.പി.ലക്ഷ്മിപ്രിയ, എ.റംലത്ത് എന്നിവർ സംസാരിച്ചു. പി.എം.ഉഷ പദ്ധതിയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.