സ്കൂൾ കെട്ടിടം ഉദ്ഘാടനം

Thursday 19 February 2026 1:23 AM IST
കല്ലിങ്കൽപ്പാടം ജി.എച്ച്.എസ്.എസ് പുതിയ ഹൈസ്‌കൂൾ കെട്ടിടം

പാലക്കാട്: കല്ലിങ്കൽപ്പാടം ജി.എച്ച്.എസ്.എസിൽ പുതിയ ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് 5.30ന് പി.പി.സുമോദ് എം.എൽ.എ നിർവ്വഹിക്കും. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം മിഷനിൽ ഉൾപ്പെടുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരം പണികഴിപ്പിച്ചത്. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 1.30 കോടി രൂപയാണ് നിർമ്മാണ ചിലവ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനാണ്(കില) നിർമ്മാണ നിർവ്വഹണ ചുമതല. പുതിയ കെട്ടിടത്തിൽ ഒരു ഓഫീസ് മുറി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും യു.പി വിഭാഗത്തിനും കമ്പ്യൂട്ടർ ലാബ്, അഞ്ച് ക്ലാസ്സ് മുറികൾ എന്നിവയാണ് നിർമിച്ചിട്ടുള്ളത്.