യുവതിയുടെ ആത്മഹത്യ : യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
Thursday 19 February 2026 12:28 AM IST
അടൂർ: ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടതിൽ മനംനൊന്ത് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ.പോരുവഴി മയ്യത്തുംകര അർത്തിയിൽ വീട്ടിൽ സുഹൈൽ അൻസാരി(33)യാണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. ഈ മാസം 14 നാണ് കടമ്പനാട് പറമല അനുഭവനിൽ രേണു അനിലിനെ (37) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശൂരനാട് സെന്റ് തോമസ് സ്കൂളിലെ ജീവനക്കാരിയാണ് രേണു. സ്കൂളിലെ പി.ആർ.ഒആയി ജോലിചെയ്യുകയാണ് സുഹൈൽ.യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് സുഹൈൽ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടതായി കണ്ടെത്തിയത്. സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.