ലതാമങ്കേഷ്കർ പുരസ്‌കാരം കാർത്തിക് കൃഷ്ണാജയറാമിന്
Wednesday 18 February 2026 9:44 PM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ റായ്പൂർ ആസ്ഥാനമായ സ്വർണിം ധരോഹർ ലതാഫൗണ്ടേഷൻ നടത്തിയ ദേശീയ ലതാമങ്കേഷ്‌ക്കർ ഗാനാലാപന മത്സരത്തിൽ യുവമലയാളി ഗായകൻ കാർത്തിക് കൃഷ്ണാജയറാമിന് പുരസ്‌കാരം. പങ്കെടുത്ത 40 പേരിൽ തെക്കേ ഇന്ത്യയിൽ നിന്നുള്ള ഏക മത്സരാർത്ഥിയായിരുന്നു. തിരുവനന്തപുരംകാലടി സൗത്ത് വലിയവരമ്പ് മഹാദേവൻ ഗാർഡൻസിലെ കെ.ജയറാം -ഗീത ദമ്പതികളുടെ മകനാണ് കാർത്തിക്. റായ്പൂരിൽ നടന്ന ചടങ്ങിൽ ബോളിവുഡ് സംഗീതസംവിധായകൻ ഉത്തംസിംഗ് പുരസ്‌കാരം സമ്മാനിച്ചു.