ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടി: ‘വേവ്‌സ് ക്രിയേറ്റേഴ്സ് കോർണർ’ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Thursday 19 February 2026 1:57 AM IST

ന്യൂഡൽഹി: ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടി 2026ന്റെ രണ്ടാം ദിനത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് 'വേവ്‌സ് ക്രിയേറ്റേഴ്‌സ് കോർണർ' ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും പ്രവർത്തനക്ഷമമായ, പ്രായോഗിക പരിശീലനത്തിന് മുൻഗണന നല്കുന്ന ഒരു നവീകരണ പ്രവർത്തന ഇടമായി വിഭാവനം ചെയ്തിട്ടുള്ള ഈ പവലിയൻ അനിമേഷൻ, വി.എഫ്.എക്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റൻഡഡ് റിയാലിറ്റി ആവാസവ്യവസ്ഥയ്ക്കുള്ളിലെ നിർമ്മിതബുദ്ധിയുടെ പരിവർത്തനപരമായ പ്രയോഗങ്ങൾ പ്രദർശിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ളതാണ്. വേവ് എക്‌സ്, വേവ്‌സ് ബസാർ, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകൾ എന്നിവയുൾപ്പെടെയുള്ള മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളുടെ തന്ത്രപരമായ വിപുലീകരണമാണ് വേവ്‌സ് ക്രിയേറ്റേഴ്‌സ് കോർണർ എന്ന് മന്ത്രി പറഞ്ഞു.