മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Thursday 19 February 2026 12:07 AM IST
കാർപ്പ് മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപം

ചീമേനി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി 2025 -26 ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിലേക്കുള്ള കാർപ്പ് മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപം ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ മഠത്തും കുളത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പത്മിനി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ, മുൻ മെമ്പർ ഗിരീശൻ, ടി.ടി. രാജൻ, ടി. ബിജു എന്നിവർ സംസാരിച്ചു. അക്വാകൾച്ചർ പ്രമോട്ടർ സുജിത്ത് സ്വാഗതം പറഞ്ഞു. ചെറുവത്തൂർ പഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് മുഖേന വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മത്സ്യകൃഷിയിലൂടെ കാളാഞ്ചി, കരിമീൻ, വരാൽ, കാർപ്പ്, കല്ലുമ്മക്കായ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാനും കൂടാതെ, കർഷകർക്കുള്ള കരിമീൻ കുഞ്ഞുങ്ങൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. അതിലൂടെ കുടുംബശ്രീ ഗ്രൂപ്പുകളും വ്യക്തികൾക്കും സർക്കാർ ധനസഹായത്തോടൊപ്പം നല്ല വരുമാനം കണ്ടെത്താനും സാധിക്കുന്നുണ്ട്.