പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

Thursday 19 February 2026 12:23 AM IST
നന്മ ബാലുശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സായാഹ്നം സംസ്ഥാന സമിതി അംഗം ഹരീന്ദ്രനാഥ് ഇയ്യാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ 26 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി നന്മ ബാലുശ്ശേരി മേഖലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കലാസായാഹ്നം സംഘടിപ്പിച്ചു.

‌‌‌‌ പ്രതിഷേധ സായാഹ്നം നന്മ സംസ്ഥാന കമ്മിറ്റിയംഗം ഹരീന്ദ്രനാഥ് ഇയ്യാട് ഉദ്ഘാടനം ചെയ്തു. നന്മ ബാലുശ്ശേരി മേഖലാ പ്രസിഡൻ്റ് ജയപ്രകാശ് നന്മണ്ട അദ്ധ്യക്ഷത വഹിച്ചു. പരീദ് കോക്കല്ലൂർ, പ്രദീപ്കുമാർ കറ്റോട്, ശൈലജകുന്നോത്ത്, ജിജു ലാൽ ബോധി ധനേഷ് ഉള്ളിയേരി, ശശികുമാർ തുരുത്തിയാട്, ഓണിൽ രവീന്ദ്രൻ, പൃഥ്വിരാജ് മൊടക്കല്ലൂർ, ഗോവിന്ദൻകുട്ടി ഉള്ള്യേരി, അമൽരാജ് കോട്ട നട, ബേബി എകരൂൽ, സുധൻ നന്മണ്ട എന്നിവർ പ്രസംഗിച്ചു.