പി.എൻ.രഞ്ജിത് കുമാർ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ

Thursday 19 February 2026 10:23 PM IST

തിരുവനന്തപുരം:കേരളത്തിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി പി.എൻ.രഞ്ജിത് കുമാർ നിയമിതനായി.1993 സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ ആയുഷ് വകുപ്പിൽ അഡീഷണൽ സെക്രട്ടറിയാണ്. കേരളത്തിൽ ജി.പി.ഒ.ആയിരുന്ന യു.ടി.വെങ്കിടേഷ് റാവു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.ഇന്ന് ചുമതലയേറ്റെടുത്തേക്കും..

തപാൽ വകുപ്പ് കമ്പ്യൂട്ടർവൽക്കരിക്കുന്നതിനും പോസ്റ്റൽ പേയ്‌മെന്റ്സ് ബാങ്ക് കൊണ്ടുവരുന്നതിനും ആയുഷ് മന്ത്രാലയത്തിൽ ആയുഷ് ഗ്രിഡ് നടപ്പാക്കുന്നതിനും യോഗയ്ക്ക് കൂടുതൽ പ്രചരണം നൽകുന്നതിനും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചു

തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്. ഗാസിയാബാദിലെ നാഷണൽ പോസ്റ്റൽ അക്കാഡമി ഡയറക്ടറായ പ്രതിഭാനാഥാണ് രഞ്ജിത് കുമാറിന്റെ ഭാര്യ.രണ്ടുമക്കളുണ്ട്.