സിറ്റിംഗിൽ പരിഗണിച്ചത് അഞ്ച് പരാതികൾ
Wednesday 18 February 2026 10:38 PM IST
കൊച്ചി: ന്യൂനപക്ഷ കമ്മീഷൻ അംഗം പി.റോസയുടെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ അഞ്ച് പരാതികൾ പരിഗണിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വൈസ് പ്രിൻസിപ്പൽ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് അദ്ധ്യാപകൻ സമർപ്പിച്ച പരാതി തീർപ്പാക്കി.
തങ്ങൾക്ക് ഇഷ്ടദാനമായി ലഭിച്ച ഭൂമിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കാൻ ഡേറ്റാ ബാങ്ക് പ്രശ്‌നം പറഞ്ഞ് അനുമതി ലഭ്യമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആമ്പല്ലൂർ വില്ലേജ് സ്വദേശിനി സമർപ്പിച്ച പരാതിയിൽ ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി. മറ്റു പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.