10 വർഷത്തിനിടെ 1500 കോടിയുടെ വികസനം നടപ്പാക്കി: മാത്യു.ടി.തോമസ്

Thursday 19 February 2026 1:42 AM IST
തിരുവല്ല വികസന മുന്നേറ്റ സന്ദേശ ജാഥ ക്യാപ്ടൻ മാത്യു.ടി.തോമസ് എം.എൽ.എയെ ഷാൾ അണിയിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സംസ്ഥാനത്തും തിരുവല്ല നിയോജകമണ്ഡലത്തിലും കഴിഞ്ഞ പത്ത് വർഷം സമാനതകളില്ലാത്ത വികസനമാണ് നടന്നതെന്നും 1500ലധികം കോടി രൂപയുടെ വികസനമാണ് തിരുവല്ല നിയോജകമണ്ഡലത്തിൽ മാത്രം നടപ്പാക്കിയതെന്നും മാത്യു.ടി.തോമസ് എം.എൽ.എ പറഞ്ഞു.

തിരുവല്ല വികസന മുന്നേറ്റ സന്ദേശ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.സി.പി.എം ജില്ലാ സെക്രട്ടേയറ്റ് അംഗം അഡ്വ. ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ബോസ് തെക്കേടം അദ്ധ്യക്ഷനായി. വിവിധ സീകരണ യോഗങ്ങളിൽ സജി അലക്സ്, അഡ്വ. ഫ്രാൻസിസ്.വി.ആന്റണി, അലക്സ് കണ്ണമല, ബിനിൽ കുമാർ, കൃഷ്ണൻകുട്ടി, സാം കുളപ്പള്ളി, സി.എൻ.രാജേഷ്, കെ.ബാലചന്ദ്രൻ, അഡ്വ.ജെനു മാത്യു, ടി.എ.റെജികുമാർ, ആർ.മനു എന്നിവർ സംസാരിച്ചു. പര്യടനം ഇന്നലെ മുത്തൂരിൽ സമാപിച്ചു. അഡ്വ.കെ.ജി.രതിഷ് കുമാർ, ബിനിഷ് കുമാർ, പ്രകാശ് ഓമനക്കുട്ടൻ, അനൂപ് എബ്രഹാം, വിശാൽ കുമാർ, ജോൺ പി.ജോൺ, അലക്സാണ്ടർ.കെ.ശാമുവേൽ, ബാലചന്ദ്രൻ, ബിജു എലിപ്പുള്ളി, പി.സി.പുരുഷൻ, ജോസഫ് തോമസ് എന്നിവർ നേതൃത്വം നൽകി. ഇന്ന് മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ കീഴ്‌വായ്പൂരിൽ നിന്നാരംഭിക്കുന്ന പര്യടനം മല്ലപ്പള്ളി ടൗണിൽ സമാപിക്കും. മൂന്ന് ദിവസമായി 57 കേന്ദ്രങ്ങളിലാണ് പര്യടനം പൂർത്തിയാക്കുക.