അന്നപ്രസാദ മണ്ഡപ സമർപ്പണം 22 ന്

Thursday 19 February 2026 1:47 AM IST

മല്ലപ്പള്ളി: കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ അന്നപ്രസാദ മണ്ഡപ സമർപ്പണം 22ന് രാവിലെ 11 ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. എബിഎഎസ്എസ് ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തന്ത്രി അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് ,കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശ്രീദേവി, വൈസ് പ്രസിഡന്റ് കെ.കെ.ഹരികുമാർ, ദേവസ്വം സെക്രട്ടറി റ്റി. സുനിൽ താന്നിയ്ക്ക പൊയ്കയിൽ, പ്രസിഡന്റ് സുനിൽ വെള്ളിക്കര,മേൽശാന്തി മനു നാരായൺ എന്നിവർ പ്രസംഗിക്കും. 12ന് ഭജൻസ് , തുടർന്ന് മഹാപ്രസാദമൂട്ട് എന്നിവ നടത്തും.