നവകേരളം സർവേ റദ്ദാക്കിയ വിധി: അപ്പീൽ സമർപ്പിച്ചു
Thursday 19 February 2026 12:03 AM IST
തിരുവനന്തപുരം:നവകേരളം സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണിത്. കഴിഞ്ഞ പത്തു വർഷത്തെ ഭരണ നേട്ടങ്ങൾ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് കണ്ടെത്താനാണ് സർവ്വേ നടത്താൻ തീരുമാനിച്ചത്.20 കോടിയാണ് ചെലവ് വകയിരുത്തിയത്.എന്നാൽ ,സർക്കാർ നടപടി ചട്ടങ്ങൾ പാലിക്കാതെയാണെന്ന വിലയിരുത്തലിലാണ് കോടതി റദ്ദാക്കിയത്.ചെലവായ തുക സർക്കാർ ഫണ്ടിലേക്ക് മടക്കി നൽകാനും നിർദ്ദേശിച്ചു. ഇതു വരെ എത്രയാണ് ചെലവായതെന്ന് വിലയിരുത്തിയിട്ടില്ല.