പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു
Thursday 19 February 2026 12:06 AM IST
തിരുവനന്തപുരം: പി.ജി ഡോക്ടർമാർ ഇന്ന് നടത്താനിരുന്ന ഒ.പി ബഹിഷ്കരണം പിൻവലിച്ചു. സമരംഗത്തുള്ള അദ്ധ്യാപകർക്ക് പിന്തുണ അറിയിച്ചായിരുന്നു സമര പ്രഖ്യാപനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും. അനിശ്ചിതകാല ശസ്ത്രക്രിയ ബഹിഷ്കരണത്തിലേക്ക് ഇന്ന് മുതൽ കടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ റിലേ നിരാഹാര സത്യാഗ്രഹം 23 ദിവസം പിന്നിട്ടു.