വനിതാ സംരംഭകർക്ക് ജൈവ അവശിഷ്ട പാചക വാതക പ്ലാന്റ്
Thursday 19 February 2026 1:06 AM IST
തിരുവനന്തപുരം: സ്ത്രീശാക്തീകരണവും ഉറവിട മാലിന്യ സംസ്‌കരണവും പദ്ധതിയുടെ ഭാഗമായി ബയോടെക് സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ബയോഗ്യാസ് ടെക്‌നോളജി വനിതാ സംരംഭകർക്ക് ജൈവ അവശിഷ്ട സംസ്‌കരണ പാചകവാതക പ്ലാന്റിന് സബ്സിഡി നൽകും. ചെറുകിട ഹോട്ടലുകൾ, കാറ്ററിങ് യൂണിറ്റുകൾ, ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, സ്ലോട്ടർ ഹൗസുകൾ, ഇറച്ചി/മത്സ്യ വിൽപ്പന കേന്ദ്രങ്ങൾ, ചെറുകിട കോഴി/കാട/പന്നി കർഷകർകർക്കും 80 ശതമാനം സബ്സിഡി ലഭിക്കും. പ്രതിദിനം 10 മുതൽ 15 കിലോവരെ ജൈവ അവശിഷ്ടങ്ങൾ സംസ്‌കരിച്ച് ഒരു കിലോ എൽപിജിക്ക് തുല്യമായ പാചകവാതകം ഉൽപ്പാദിപ്പിക്കാനാകും. ഫോൺ : 9446000996, 9446000771.