വനിത കമ്മിഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു

Thursday 19 February 2026 1:16 AM IST

തിരുവനന്തപുരം: കേരള വനിത കമ്മിഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീശക്തി പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഇന്നലെ നടന്ന ചടങ്ങ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. അടിച്ചമർത്തലുകളുടെയും പാർശ്വവത്കരണത്തിന്റെയും കാലം കഴിഞ്ഞെന്നും അഭിമാനത്തോടെ മുന്നോട്ടുപോകാൻ ഓരോ സ്ത്രീയും പഠിക്കണമെന്നും മന്ത്രി പറഞ്ഞു. സി. താന്യ നാഥൻ,സുനി ലീ,ഇ. സ്വാലിഹ,എ.പി. സൈനബ,സീന സാറ മജ്‌നു,ജി.എസ്. റോഷ്‌നി എന്നിവർക്ക് മന്ത്രി സ്ത്രീശക്തി പുരസ്കാരങ്ങൾ സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. ജാഗ്രത സമിതികൾക്കുള്ള പുരസ്കാരം മട്ടന്നൂർ നഗരസഭയും മാറനല്ലൂർ പഞ്ചായത്തും കാസർഗോട് ജില്ലാ പഞ്ചായത്തും നേടി. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ്. കൂടാതെ സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ സൗഹൃദ സമൂഹം വളർന്നുവരുന്നതിനും പ്രചോദനമാകുന്ന മാദ്ധ്യമപ്രവർത്തനത്തിനുള്ള അവാർഡ് രജി ആർ. നായർ,എസ്.ടി.ഷിനോജ്,റോസ് മരിയ വിൻസെന്റ്,ഇ.വി.ഉണ്ണികൃഷ്ണൻ,മുഹമ്മദ് സുൽഹഫ്.കെ,ഗിബി സാം,ഏയ്ഞ്ചൽ മേരി മാത്യു,അക്ഷയ് എ.എസ്,എസ്.സജിത് കുമാർ എന്നിവർക്കും ലഭിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവമാണ് പുരസ്കാരം. പരിപാടിയിൽ വനിത കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,എഴുത്തുകാരി ഡോ.ചന്ദമതി,കമ്മിഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ,എലിസബത്ത് മാമ്മൻ മത്തായി,വി.ആർ.മഹിളാമണി,പി.കഞ്ഞായിഷ,കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ,ടി.കെ.ആനന്ദി,കെ.ഹരികുമാർ,ജി.എസ്.വിനോദ് എന്നിവർ പങ്കെടുത്തു.