പ്രതിഷ്ഠാദിന വാർഷിക മഹോത്സവം

Wednesday 18 February 2026 11:30 PM IST

കോന്നി എസ്എൻഡിപി യോഗം 4024 നമ്പർ തേക്കുതോട് സെൻട്രൽ ശാഖയിലെ നാല്പതാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം 23, 24 തീയതികളിൽ വൈദിക ആചാര്യൻ സദാനന്ദൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 23 ന് രാവിലെ 5 ന് നട തുറക്കൽ, 8 ന് ഗുരു ഭാഗവതം പാരായണം, 6 ന് ദീപാരാധന, 6:30 ന് ഗുരുദേവ ഗാനാമൃതം. 24ന് 4 ന് മഹാഗുരുപൂജ, 4 :30ന് ശാന്തി ഹവനം, ഗണപതിഹോമം, 6 ന് പതാക ഉയർത്തൽ, 6: 10ന് കലശാഭിഷേകം, 8 ന് പ്രസാദവിതരണം, 10ന് പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ബി മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. കെ യു ജനിഷ് കുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടിപി സുന്ദരേശൻ പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് ഫാ: ജിബിൻ ജെയിംസ്, അൽഹാഫീള് മുഹമ്മദ് ബിലാൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം വി അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത സോമൻ, രതി കെ എസ് സിസിലി വർഗീസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖ സെക്രട്ടറി കെ ആർ രമണൻ, വൈസ് പ്രസിഡന്റ് സി എൻ ബിജു എന്നിവർ സംസാരിക്കും., 1 ന് ഗുരുപൂജ, 2 ന് നിമിഷ ജിബിലാഷിന്റെ ആത്മീയ പ്രഭാഷണം 5: 30ന് സമൂഹ പ്രാർത്ഥന, 6: 30ന് ദീപാരാധന.