ഊരുകൂട്ടം

Wednesday 18 February 2026 11:38 PM IST

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് 2026- 2027വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കൈതക്കര പട്ടികവർഗ സങ്കേതത്തിൽ ഊരുകൂട്ടം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീല അജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൂയിസ് സാമൂവൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ലിജ , മെമ്പർ ഹരികുമാർ, നിഷ രാംദാസ്, വിദ്യ മനോജ്, വിജയമ്മ , ജോളി അജി തോമസ്, അഞ്ജലി ശങ്കർ, പ്ലാൻ ക്ലർക്ക് ദീപ്തി, ഊരു മൂപ്പത്തി സന്ധ്യ എന്നിവർ സംസാരിച്ചു