പദ്മരാജു തുഷാരം അനുസ്മരണം, പുരസ്കാര സമർപ്പണം
Thursday 19 February 2026 12:10 AM IST
കൊല്ലം :തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പത്മരാജു തുഷാരം അനുസ്മരണവും 2025-ലെ സാഹിത്യ പുരസ്കാര സമർപ്പണവും 22ന് വൈകിട്ട് 3ന് കൊച്ചുപ്ലാംമ്മൂട് റെഡ്ക്രോസ് ഹാളിൽ നടക്കും. ഡോ. ആർ. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്യും. മണി കെ. ചെന്താപ്പൂര് അദ്ധ്യക്ഷത വഹിക്കും. ആറ്റൂർ ശരത് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. 2025ലെ പത്മരാജു തുഷാരം സ്മാരക ബാലസാഹിത്യ പുരസ്കാരം ഡോ. പി. അനിതകുമാരിക്ക് അഡ്വ. ആർ.എസ്. രാജീവ് സമ്മാനിക്കും. പട്ടത്താനം സുനിൽ, പുന്തലത്താഴം ചന്ദ്രബോസ്, ആർ. അജയകുമാർ തുടങ്ങിയവർ സംസാരിക്കും. കവിതകളുടെ അവതരണവും ഉണ്ടായിരിക്കും.