പുതിയകാവിൽ ഉയരമൺപാത
Thursday 19 February 2026 12:14 AM IST
തഴവ: നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനിൽക്കെ പുതിയകാവ് ജംഗ്ഷനിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഉയരമൺപാത നിർമ്മാണം നടത്തുന്നത് ആശങ്ക ഉയർത്തുന്നു. താലൂക്കിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ പുതിയകാവിൽ പില്ലർ എലിവേറ്റഡ് റോഡ് നിർമ്മിച്ച് അണ്ടർപാസുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നാട്ടുകാർ തുടർം മുതൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് വകവെയ്ക്കാതെ ആർ.ഇ വാൾ സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ മൺപാതയുടെ നിർമ്മാണം എതിർപ്പുകൾക്കിടയിലും പുരോഗമിക്കുകയാണ്. ജംഗ്ഷന് അനുയോജ്യമായ തരത്തിൽ റോഡ് നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചെങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് മൺപാതയുടെ നിർമ്മാണംനടത്തുന്നത്.