സമ്പൂർണം സൗത്ത് ആഫ്രിക്ക

Thursday 19 February 2026 6:38 AM IST

ന്യൂഡൽഹി: ട്വൻ്റി - 20 ലോകകപ്പിൽ യു.എ .ഇയെ 6 വിക്കറ്റിന് കീഴടക്കി ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക തോൽവി അറിയാതെ പ്രാഥമിക റൗണ്ട് പൂർത്തിയാക്കി.

ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസേ നേടാനായുള്ളൂ. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 13.2 ഓവറിൽ 4 വിക്കറ്റ് നഷ്ട ടപ്പെടുത്തി അനായാസം വിജയലക്ഷ്യത്തിലെത്തി (123 / 4 ).

ഡെവാൾഡ് ബ്രെവസ് (25 പന്തിൽ 36 ) റയാൻ റിക്കൽ റ്റൺ (16 പന്തിൽ 30 ), ക്യാപ്ടൻ എയ്ഡൻ മാർക്രം (11 പന്തിൽ 28 ) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ചേസിംഗ് അതി വേഗത്തിലാക്കിയത്.

നേരത്തെ 4 ഓവറിൽ 12 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തിയ കോർബിൻ ബോഷിൻ്റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക യു.എ.ഇയെ പ്രതിരോധത്തിലാക്കിയത്.

38 പന്തിൽ 45 റൺസ് നേടിയ മലയാളി താരം അലിഷാൻ ഷറഫുവിന് മാത്രമാണ് യു.എ.ഇ ബാറ്റർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ.