പാണംകുഴിയിൽ കുട്ടവഞ്ചി സവാരി
Friday 20 February 2026 1:16 AM IST
പെരുമ്പാവൂർ: പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചു. കുട്ടവഞ്ചി സവാരി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ഡി.എഫ്.ഒ കെ. കാർത്തിക്, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. പ്രസാദ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ ഷിജോ, സാന്ദ്ര ജയകുമാർ, ബാബു ജോസഫ്, വനസംരക്ഷണ സമിതി പ്രസിഡന്റുമാരായ റോയി, എം.കെ. വിശ്വംഭരൻ, സി. സദാശിവൻ, ടി.എം. രാധാകൃഷ്ണൻ, വിഷ്ണു പ്രിയൻ കർത്താ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ രണ്ടു കിലോമീറ്റർ സോളാർ ഫെൻസിംഗ്, ഹട്ടുകൾ, സ്റ്റോൺ ബെഞ്ചുകൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു.