ഹെറോയിനുമായി അസാം സ്വദേശികൾ അറസ്റ്റിൽ

Friday 20 February 2026 12:28 AM IST
റഷീദുൽ ഇസ്ലാം

പറവൂർ: അന്യസംസ്ഥാന തൊഴിലാളികളെ ഹെറോയിനുമായി എക്സൈസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശികളായ റഷീദുൽ ഇസ്ലാം (20), നസീറുദ്ദീൻ (25) എന്നിവരെയാണ് 11.630 ഹെറോയിനും 20 ഗ്രാം കഞ്ചാവുമായി പറവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. ഡിജിറ്റൽ ത്രാസ്. ഹെറോയിൻ നിറയ്ക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, ലഹരിവിൽപ്പനയിലൂടെ കിട്ടിയ പണം എന്നിവ കൈവശമുണ്ടായിരുന്നു. കുന്നുകര ഭാഗത്ത് വിതരണത്തിന് എത്തിയപ്പോഴാണ് പിടിയിലായത്. റഷീദുൽ ഇസ്ലാം നേരത്തേ ലഹരി കേസുകളിൽ പിടിയിലായി ജാമ്യത്തിൽ കഴിയുന്ന ആളാണ്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിത്തു കിരൺ, അസിസ്റ്റന്റ് എകസൈസ് ഇൻസ്പെക്ടർ വി.കെ. ഷിബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.