51 കിലോ കഞ്ചാവ് പിടികൂടി

Friday 20 February 2026 12:33 AM IST
റുബെൽ മുല്ല

കിഴക്കമ്പലം: തടിയിട്ടപറമ്പ് വാഴക്കുളത്ത് നടന്ന മയക്കുമരുന്നു വേട്ടയിൽ 51 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചിരുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ലയെ (25) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം ടി.എം.ജെ നഗറിലുള്ള വീട്ടിലാണ് ചാക്കുകളിലും തറയിൽ കൂട്ടിയിട്ട നിലയിലും കഞ്ചാവ് കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, തടിയിട്ടപറമ്പ് ഇൻസ്പെക്ടർ കെ.എൻ. മനോജ്, സബ് ഇൻസ്പെക്ടർമാരായ എൻ.ജി. അനീഷ് കുമാർ, കെ.എ. നൗഷാദ്, സി.പി.ഒമാരായ റോബിൻ ജോയി, സി.ബി. ബെനസിർ, മുഹമ്മദ് നൗഫൽ, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.