നുവാൽസിൽ അഭിഭാഷക പരിശീലനം

Friday 20 February 2026 12:54 AM IST
നുവാൽസ്

കൊച്ചി: നുവാൽസ് എം.കെ. ദാമോദരൻ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർക്കായി ഏകദിനപരിശീലന പരിപാടി സംഘടിപ്പിക്കും. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് സെമിനാർ ഹാളിൽ 21 ശനിയാഴ്ച രാവിലെ പത്തിനാണ് പരിപാടി. ഹൈക്കോടതി ചീഫ് ജസ്റ്റിസും നുവാൽസ് ചാൻസലറുമായ ജസ്റ്റിസ് സൗമൻ സെൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. ജി.ബി. റെഡ്ഡി അദ്ധ്യക്ഷനാകും. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ആശംസകളർപ്പിക്കും. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവർ വിവിധ സെഷനുകൾ നയിക്കും. 100 സർക്കാർ അഭിഭാഷകർ പങ്കെടുക്കും.