ടേബിൾ ടോക്ക് സംഘടിപ്പിച്ചു
Friday 20 February 2026 12:28 AM IST
കൊടുവള്ളി: കരുവൻപൊയിൽ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് കളക്ടറ്റീവ് 'വിദ്യാഭ്യാസത്തിലെ മാറുന്ന പ്രവണതകൾ'' എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ. പി രമേശൻ വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ ഷാലി തോമസ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക എം.എം. ഉഷാകുമാരി, ജി.എം.യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക എ.വി. ബീന എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് മാതോലത്ത് ഉപഹാരം നൽകി. കൊടുവള്ളി മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ബിന്ദു അനിൽകുമാർ, ടീച്ചേഴ്സ് കളക്ടീവ് കൺവീനർ ടി.കെ. അൻവർ സാദത്ത്, സി. ശ്രീനാഥ്, ഡോ. ഫൈസൽ മാവുള്ളടത്തിൽ, ഡോ. പി. സുജിത്ത്, അഷ്റഫ് തെക്കേടത്ത്, ഡോ. കെ. അനിത, ഷീന രാമചന്ദ്രൻ, ശ്രീദേവി എസ് . ഏറാടി, വി. സൗദ, സി.എൽ. പ്രഷോഭ്, പി.വി. ഷിനിത തുടങ്ങിയവർ പ്രസംഗിച്ചു.