ഭാഷാബിൽ സംഗമം സംഘടിപ്പിച്ചു

Friday 20 February 2026 12:31 AM IST
മേപ്പയ്യൂർ ബസ്റ്റാൻഡ് പരിസരത്ത് ഭാഷാബിൽ സംഗമവും ഗവർണർക്ക് നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.സുനിൽ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: നിയമസഭ പാസാക്കിയ മലയാള ഭാഷാബിൽ നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഭാഷാബിൽ സംഗമവും ഗവർണർക്ക് നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുനിൽ ഉദ്ഘാടനം ചെയ്തു. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനത്തിൽ സ്വന്തം ഭാഷയിൽ ഭരണം നിർവഹിക്കാൻ കഴിയാതിരിക്കുന്നത് ലജ്ജാകരമാണെന്ന് സംഗമത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

മലയാള ഐക്യവേദി മുൻ സംസ്ഥാന പ്രസിഡന്റ് സി.അരവിന്ദൻ, ജില്ലാ കൺവീനർ പദ്മൻ കാരയാട് , സംസ്ഥാന പ്രവർത്തക സമിതി അംഗം എ സുബാഷ് കുമാർ, ശാസ്ത്ര സാഹിത്യപരിഷത്ത് പേരാമ്പ്ര മേഖല പ്രസിഡന്റ് കെ എം പ്രസീത , വി.എ. ബാലകൃഷ്ണൻ, ബൈജു മേപ്പയ്യൂർ, സ്നേഹ അമ്മാറത്ത്, അനസ് പി മേപ്പയ്യൂർ, ബിജു കൊട്ടാരക്കര,പി. കെ. പ്രിയേഷ് കുമാർ, സുധാകരൻ പുതുക്കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.