ശലഭോദ്യാനം ഉദ്ഘാടനം

Friday 20 February 2026 12:38 AM IST
സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് ഫാറൂഖ് കോളേജിൽ നിർമിച്ച നക്ഷത്ര വനത്തിന്റെയും ശലഭോദ്യാനത്തിന്റെയും ഉദ്ഘാടനം ​ വനം വന്യജീവി വകുപ്പ് മന്ത്രി ​ എ കെ ശശീന്ദ്രൻ നിർവഹി​ക്കുന്നു

ഫാറൂ​ഖ് കോളേജ്:​ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് ഫാറൂഖ് കോളേജിൽ നിർമ്മിച്ച നക്ഷത്ര വനവും ശലഭോദ്യാനവും വനംമന്ത്രി ​ എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം അബ്ദുൽ ജബ്ബാർ അ​ദ്ധ്യക്ഷത വഹി​ച്ചു. സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ( ഉത്തരമേഖല) മേധാവി ആർ​. കീർത്തി​ മുഖ്യപ്രഭാഷണം നടത്തി . രാമനാട്ടുകര മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കോയ, വാർഡ് കൗൺസിലർ ​. നസീറ , ബയോ ഡൈവേസിറ്റി ക്ലബ് കോഓർഡിനേറ്റർ ഡോ. കെ കിഷോർ കുമാർ, സോഷ്യൽ ഫോറസ്ട്രി ഡെ. കൺസർവേറ്റർ ഇംതിയാസ് എ പി , ഫാറൂഖ് കോളേജ് എൻ. എസ് .എസ് പ്രോഗ്രാം ഓഫീസർ ഡോ.വാഹിദ ബീഗം തുടങ്ങിയവർ പ്രസംഗിച്ചു. ഫാറൂഖ് കോളേജ് എൻ. എസ് .എസ് പ്രോഗ്രാം ഓഫീസർ ഡോ. മൻസൂർഅലി ടി സ്വാഗതവും അസി. ഫോറസ്റ്റ് കൺസർവേറ്റർ നീതു കെ നന്ദിയും പറഞ്ഞു.