സനാതനം 2026 ഇന്ന്

Friday 20 February 2026 12:10 AM IST
d

മഞ്ചേരി: കൊളത്തൂർ ആദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ നേതൃത്വം നൽകുന്ന ഈ വർഷത്തെ സനാതനം-2026 പരിപാടി ഇന്ന് മുതൽ 22 വരെ വായ്പാറപ്പടി ഹിൽട്ടൺ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് 7.30ന് വിഷ്ണു സഹസ്രനാമജപത്തോടെ തുടക്കമാവും. എട്ടിന് ശ്രീരുദ്രം പാരായണം. 10ന് ചിദാനന്ദപുരി സ്വാമികളെ സ്വീകരിക്കും. തുടർന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം പുരോഹിതൻ സുബ്രഹ്മണ്യ അഡിഗ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ജിതാത്മാനന്ദ സരസ്വതി സ്വാമികളുടെ പ്രഭാഷണം. ഭാഗവതാചാര്യൻ കൊളത്തൂർ ജയകൃഷ്ണന്റെ പ്രഭാഷണവുമുണ്ടാവും. വൈകിട്ട് നാലിന് സംവാദം, വൈകിട്ട് ഏഴിന് ഭജൻസ് .