ഇടതിനെ പിന്തുണക്കും

Friday 20 February 2026 12:16 AM IST
എൻ സി പി ജില്ലാ കമ്മറ്റിയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കാൻ എൻ.സി.പി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മലപ്പുറത്ത് ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് എം. ഷാജിർ ആലത്തിയൂർ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി ആബിദ് തങ്ങൾ വളാഞ്ചേരി ,എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.എ. ഗഫൂർ കാടാമ്പുഴ, എൻ.സി.പി ജില്ലാ ഭാരവാഹികളായ മൂസ ചെറുമുക്ക് , കെ.ടി. മുഹമ്മദ് കുട്ടി , മുഹമ്മദലി എ.ആർ നഗർ , എൻ.വൈ.സി ജില്ലാ പ്രസിഡന്റ് നൗഷാദ് അലി കക്കാട്,​ അബ്ദുറഹ്മാൻ വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു .