മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

Friday 20 February 2026 12:58 AM IST

പാലക്കാട്: നവകേരളം കർമ്മ പദ്ധതി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. ആലത്തൂർ ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം പത്മ പ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി.എ.വീരാസാഹിബ് പദ്ധതി വിശദീകരിച്ചു. ആലത്തൂർ താലൂക്ക് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീദേവി ക്ലാസെടുത്തു. പരിസ്ഥിതി സുസ്ഥിരതയും ആർത്തവ ശുചിത്വവും ഉറപ്പ് വരുത്തുക എന്നലക്ഷ്യത്തോടെയാണ് ഹരിതകേരളം മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. ആലത്തൂർ ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്‌ട്രെസ് പി. ശാന്തകുമാരി, സ്‌കൂൾ കോർഡിനേറ്റർ മൃദുല വേണഗോപാൽ, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എ.പി പ്രമോദ് എന്നിവർ പങ്കെടുത്തു.