ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Thursday 19 February 2026 10:03 PM IST

അഗളി: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013മായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർക്കും എസ്.ടി പ്രമോട്ടർമാർക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം അടിസ്ഥാനമാക്കി വനിത ശിശു വികസന വകുപ്പിന്റെ പരിധിയിൽ വരുന്ന പദ്ധതികളുടെ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റ ഭാഗമായിട്ടാണ് കമ്മീഷൻ ക്ലാസ് സംഘടിപ്പിച്ചത്.

അട്ടപ്പാടി അഗളി ഇ.എം.എസ് ടൗൺ ഹാളിൽ വച്ചു നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലയുടെ ചുമതല നിർവഹിക്കുന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം മുരകേഷ് ചെറുനാലി നിർവഹിച്ചു. ബോധവത്കരണ ക്ലാസ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ: സബിദ ബീഗം നയിച്ചു. സി.ഡി.പി.ഒ ശ്രീലത, ജൂനിയർ സൂപ്രണ്ട് സുനിൽകുമാർ, എൻ.എൻ.എം ഉണ്ണികൃഷ്ണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സുജ, സുജയ, മാനസ, അഞ്ജന , ലിസി,സുഭാഷിണി, സുബൈറ എന്നിവരും ക്ലാസിൽ പങ്കെടുത്തു